Tuesday, September 11, 2012

ഒരു പേരില്‍ തുടങ്ങിയ പ്രശ്നം.

എഴുത്തും ഞാനും സംവദിക്കുന്നത് എങ്ങനെ എന്നൊരു  ആശയത്തെ എങ്ങനെ പ്രാബല്യത്തില്‍ എത്തിക്കും എന്നത് ഒരു പ്രശ്നമാണ്. കാരണം ഞാനൊരു എഴുത്തുകാരി അല്ല. എഴുതുന്നവരെ കാണുകയും എഴുതാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാള്‍ ആണ്.ഈ ബ്ലോഗ്ഗ് തുടങ്ങുമ്പോള്‍ ഇതിന്റെ പേര് ഞാന്‍ നിശ്ചയിച്ചത് "എഴുത്തുകാരി സംവദിക്കുന്നത് എങ്ങനെ "? എന്നാണ് .

അപ്പോളതാ  പൊടുന്നനെ ആശയക്കുഴപ്പം വന്നു മുന്‍പില്‍ ചാടി ചിരിച്ചുകൊണ്ട് അങ്ങനെ നില്‍ക്കുന്നു.

എഴുത്തുകാരി എന്ന് സ്വയം വിശേഷിപ്പിക്കാന്‍ ആര്‍ക്കെങ്കിലും  ആകുമോ..?

ആരാണ് എഴുത്തുകാര്‍..?

എന്തെഴുതിയാലും അത് എഴുത്ത് ആകുമോ..?

ഒരേ ഒരു വരി മാത്രം എഴുതി നിര്‍ത്തുന്ന ആശയ ഗംഭീരരെ നാം എന്താണ് വിളിക്കുന്നത്..?
ഒരായിരം കടലാസ് നിറയെ എഴുതുകയും എന്നിട്ടും വായനക്കാരന്റെ ഹൃദയത്തില്‍ ഇടം നേടാന്‍ കഴിയുകയും ചെയ്യാത്തവരെ നാം എന്ത് പറയും..?

അങ്ങനെ എങ്കില്‍..
വായനക്കാര്‍  ആണ് എഴുത്തുകാരി എന്ന പേര് ചാര്‍ത്തുന്നത് എന്നാണോ..?
അങ്ങനെ എങ്കില്‍ ..
ഒരാള്‍ പോലും വായിക്കാതെ ഡയറി എഴുതി ,മരിച്ച ശേഷം ശവക്കല്ലറ പൊളിച്ച് വന്നത് പോലുള്ള ആന്‍ ഫ്രാങ്ക് എങ്ങനെ എഴുത്തുകാരിയായി..?

ഇത്തരം ആയിരമായിരം ചോദ്യങ്ങള്‍ ആണെന്നെ ബോഗ്ഗ് ന്റെ പേര് അല്പം കൂടി ചെരുതാക്കി..
"എഴുത്തും ഞാനും സംവദിക്കുന്നത് എങ്ങനെ ?" എന്നാക്കി മാറ്റാന്‍  പ്രേരിപ്പിച്ചത്..